//
7 മിനിറ്റ് വായിച്ചു

വ്യാപാര സ്ഥാപനത്തിൽ നിന്നും ലക്ഷങ്ങളുടെ വാർക്ക കമ്പി വാങ്ങി പണം നൽകാതെ കബളിപ്പിച്ചതായി പരാതി

തളിപ്പറമ്പ്: സ്റ്റീൽ വ്യാപാര സ്ഥാപനത്തിൽ നിന്നും എഞ്ചിനീയറാണെന്ന് പരിചയപ്പെടുത്തി ലക്ഷങ്ങളുടെ വാർക്ക കമ്പി വാങ്ങിയ ശേഷം പണം നൽകാതെ മുങ്ങിയ മലപ്പുറം സ്വദേശിക്കെതിരെ തളിപ്പറമ്പ പോലീസ് കേസെടുത്തു. പാപ്പിനിശേരി പുതിയകാവ് സ്വദേശി രാജൻ്റെ മകൻ എം.കെ. സനൂപിൻ്റെ ആന്തൂർ ധർമ്മശാലയിൽ പ്രവർത്തിക്കുന്ന മലബാർ ട്രേഡേർഡിൽ നിന്നാണ് 2600 കിലോ വാർക്ക കമ്പി വാങ്ങി വിശ്വാസ വഞ്ചന നടത്തിയത്. സനൂപിൻ്റെ പരാതിയിൽ മലപ്പുറം ഐക്കരപ്പടി സ്വദേശി വിജിൽ സൂരജിൻ്റെ പേരിലാണ് പോലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തത്.ഇക്കഴിഞ്ഞ നവമ്പർ 18 മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കാലയളവിൽ കൺസ്ട്രഷൻ മേഖലയിലേക്ക് കൊണ്ടുപോകാനായി സ്ഥാപനത്തിൽ നിന്നും പലപ്പോഴായി 2600 കിലോ വാർക്ക കമ്പി കൊണ്ടു പോകുകയും പണം ആവശ്യപ്പെട്ടപ്പോൾ ചെക്ക് ഒപ്പിട്ടു നൽകുകയും ചെയ്ത ശേഷം സാധനം കൊണ്ടു പോകുകയായിരുന്നു. ബേങ്കിൽ ചെക്ക് മാറാൻ കൊടുത്തപ്പോൾ വണ്ടി ചെക്കാണെന്ന് മനസിലായതോടെ കൺസ്ട്രഷൻ ജോലി നടക്കുന്ന സ്ഥലത്തെത്തിയപ്പോൾ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ബോധ്യമായത്.കൊണ്ടുപോയ സാധനങ്ങൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റി ഇയാൾ മുങ്ങുകയായിരുന്നു. കബളിപ്പിക്കപ്പെട്ടതായി മനസിലായതോടെ സ്ഥാപന ഉടമ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!