കോഴിക്കോട് ചെറൂട്ടി റോഡിലെ പ്രീ റിക്രൂട്ട്മെന്‍റ് ട്രെയിനിംഗ് സെന്‍റര്‍ മതിയായ പരിശീലനം നല്‍കാതെ ഉദ്യോഗാര്‍ഥികളെ വഞ്ചിച്ചതായി പരാതി. പ്രവേശന സമയത്ത് വാഗ്ദാനം ചെയ്ത പരിശീലനങ്ങളൊന്നും നല്‍കിയില്ലെന്നാണ് ആക്ഷേപം. പരാതിയില്‍ കോഴിക്കോട് ടൌണ്‍ പൊലീസ് കേസെടുത്തു.കോഴിക്കോട് ചേറൂട്ടി റോഡിലെ സ്വകാര്യ പ്രീ റിക്രൂട്ട്മെന്‍റ് പരിശീലന സ്ഥാപനമായ എ.എഫ്. പി.ടിക്കെതിരെയാണ് ഉദ്യോഗാര്‍ഥികളുടെ പരാതി.സേനാവിഭാഗങ്ങളിലേക്കുള്ള റിക്രൂട്ട്മെന്‍റ് പരിശീലനത്തിനായി 2019ലാണ് ഇവര്‍ സ്ഥാപനത്തില്‍ ചേര്‍ന്നത്. 15,000 രൂപ ഫീസായി അടച്ചു.യൂണിഫോമിനുള്ള തുക ഇതിനു പുറമേ. പക്ഷേ സ്ഥാപന അധികൃതര്‍ പറഞ്ഞതു പോലെയായിരുന്നില്ല പരിശീലനമെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മൂന്ന് മാസത്തിന് ശേഷം സ്ഥാപനം പരിശീലനം നിര്‍ത്തി വെച്ചു. പിന്നീട് ഫീസ് തിരികെ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നാണ് പരാതി. ഉദ്യോഗാര്‍ഥികള്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് കേസെടുത്തത്. ഇപ്പോഴും ക്ലാസുകള്‍ നടക്കുന്നുണ്ടെന്നും ആവശ്യമായ പരിശീലനങ്ങള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കിയിരുന്നതായും എ.എഫ്. പി.ടി അധികൃതര്‍ അറിയിച്ചു. അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയ ചിലരാണ് പരാതിക്ക് പിന്നിലെന്നും അധികൃതര്‍ പറഞ്ഞു.