/
5 മിനിറ്റ് വായിച്ചു

ജോലി കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുകയായിരുന്ന യുവതിയെ രണ്ടംഗ സംഘം ആക്രമിച്ചതായി പരാതി

കൊളച്ചേരി | ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന കൊളച്ചേരി പറമ്പ് സ്വദേശിയായ സ്ത്രീയെ രണ്ട് പേർ ചേർന്ന് ആക്രമിച്ചതായി പരാതി. ആക്രമിക്കപ്പെട്ട കൊളച്ചേരി പറമ്പിലെ യുവതി മയ്യിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

 

കരിങ്കൽക്കുഴി സ്വദേശികളായ രാജേഷ്, അജയൻ എന്നിവർക്ക് എതിരെയാണ് യുവതിയുടെ പരാതി. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ഇരുവരും ചേർന്ന് ആക്രമിക്കുക ആയിരുന്നു. സ്‌കൂട്ടറിൽ വരികയായിരുന്ന യുവതിയെ അക്രമികൾ വടി കൊണ്ട് ആക്രമിച്ചു.
ശബ്ദം കേട്ട് ഓടി എത്തിയ യുവതിയുടെ ഭർത്താവിനെയും ഇവർ ആക്രമിച്ചു. ഇരുവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ സ്കൂട്ടറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അക്രമികൾ ഇരുവരും പരാതിക്കാരിയുടെ അയൽവാസിയുടെ വീട്ടിൽ മദ്യപിക്കാൻ എത്താറുണ്ടെന്നും മദ്യപിച്ച് അസഭ്യം പറയുകയും ചെയ്തിരുന്നു എന്നും ഇതിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് അക്രമം ഉണ്ടായത് എന്നുമാണ് പരാതി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!