കണ്ണൂർ സിറ്റി : കുറുവ പാലത്തിന് മുകളിൽനിന്ന് പുഴയിലേക്ക് ചാടിയ യുവതിയെ രക്ഷപ്പെടുത്തിയ സിറ്റി പോലീസ് സ്റ്റേഷനിലെ എസ്.ഐ.ക്കും എ.എസ്.ഐ.ക്കും അനുമോദനം. ആർ.പി. വിനോദ്, ടി. സുമേഷ് എന്നിവർക്ക് സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ പ്രശംസപത്രം നൽകി. കഴിഞ്ഞ വ്യാഴാഴ്ചയാണ് മരക്കാർകണ്ടി സ്വദേശിനി കുറുവ പാലത്തിന് മുകളിൽനിന്ന് പുഴയിലേക്ക് ചാടിയത്. സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ ചെളിയും മാലിന്യവും നിറഞ്ഞ പുഴയിലേക്കിറങ്ങി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇരുവരെയും പ്രധാനമന്ത്രിയുടെ ജീവൻരക്ഷാ മെഡലിനുവേണ്ടി ശുപാർശചെയ്യുമെന്ന് കമ്മിഷണർ അറിയിച്ചു.