തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള വികസന ഫണ്ടുകൾ സർക്കാർ ഉത്തരവിലൂടെ കവർന്നെടുക്കുന്ന പിണറായി വിജയൻ സർക്കാരിന്‍റെ നടപടി തികഞ്ഞ ജനാധിപത്യ വിരുദ്ധവും, ഫാസിസവുമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് അഡ്വ.മാർട്ടിൻ ജോർജ്ജ് പ്രസ്താവിച്ചു. പ്രാദേശിക സർക്കാറുകളെ നോക്കു കുത്തികളാക്കി മാറ്റി പിണറായി വിജയൻ സർക്കാർ കോടികളുടെ ധൂർത്ത്
നടത്തുകയാണെന്നും, ഇതിനെതിരെ ജില്ലയിലെ കോൺഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ ഡി.സി.സി ഓഡിറ്റോറിയത്തിൽ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു അധ്യക്ഷത വഹിച്ചു. മേയർ അഡ്വ. ടി.ഒ. മോഹനൻ, ചന്ദ്രൻ തില്ലങ്കേരി, കെ.സി. മുഹമ്മദ് ഫൈസൽ, പി.സി. ഷാജി, ഡോ.കെ.വി. ഫിലോമിന, എൻ.പി. ശ്രീധരൻ, ചാക്കോ പാലക്കലോടി, കെ.പി. സാജു, കെ. വേലായുധൻ, തോമസ് വക്കത്താനം, കൊയ്യം ജനാർദ്ദനൻ, ലിസി ജോസഫ് , ബേബി തോലാനി, ജോസ് വട്ടമല, സുരേഷ് ബാബു എളയാവൂർ, കൂക്കിരി രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
കോൺഗ്രസ് ജനപ്രതിനിധികൾക്ക് ശിൽപശാല സംഘടിപ്പിച്ചു
Image Slide 3
Image Slide 3