//
9 മിനിറ്റ് വായിച്ചു

ഇക്കുറി കാഴ്ചക്കാരാകില്ല, സർക്കാർ-ഗവർണർ പോരിൽ ‘പക്ഷം പിടിച്ച്’ കോൺഗ്രസ്

കണ്ണൂർ: സർവകലാശാലകളിലെ ബന്ധുനിയമനം അന്വേഷിക്കാനുള്ള ഗവർണറുടെ പ്രഖ്യാപനം സ്വാഗതം ചെയ്ത് കോൺഗ്രസ്. ക്ഷുദ്രശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ ഗവര്‍ണര്‍ ഒറ്റയ്ക്കാവില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. സര്‍വകലാശാലകളുടെ വിശ്വാസ്യതയും സ്വയംഭരണവും നിലനിര്‍ത്തുന്നതിന് ഗവര്‍ണര്‍ സ്വീകരിക്കുന്ന എല്ലാ സുതാര്യവും ധീരവുമായ നടപടികള്‍ക്കും കോണ്‍ഗ്രസിന്റെ പിന്തുണ ഉണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. സർവകലാശാലകളിലെ ബന്ധുനിയമനം അന്വേഷിക്കാനുള്ള  ഗവർണറുടെ നീക്കം സ്വാഗതം ചെയ്യുന്നതിനൊപ്പം, കഴിഞ്ഞ ആറു വര്‍ഷം നടന്ന എല്ലാ ചട്ടവിരുദ്ധ നിയമനങ്ങളെ കുറിച്ചും വിശദമായ അന്വേഷണത്തിന് ഗവര്‍ണര്‍ തയ്യാറാകണമെന്ന ആവശ്യവും മുന്നോട്ടുവയ്ക്കുകയാണ് കോൺഗ്രസ്. വി.ഡി.സതീശനും കെ.സുധാകരനൊപ്പം, കെ.മുരളീധരനും ഗവർണർക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

സർക്കാർ-ഗവർണർ പോരിൽ കാഴ്ചക്കാരായി മാറി നിന്ന കോൺഗ്രസ് ഒരു ഇടവേളയ്ക്ക് ശേഷമാണ് ഗവർണറെ പിന്തുണച്ച് രംഗത്ത് വരുന്നത്. ഗവർണറുടെ പക്ഷം പിടിക്കാനില്ലെന്നും വിലപേശൽ തന്ത്രമാണ് അദ്ദേഹം പയറ്റുന്നതെന്നുമായിരുന്നു കോൺഗ്രസ് നിലപാട്. സർക്കാർ-ഗവർണർ പോര് എപ്പോൾ വേണമെങ്കിലും ഒത്തുതീരാമെന്നതും കോൺഗ്രസിനെ ഈ നിലപാട് സ്വീകരിക്കാൻ പ്രേരിപ്പിച്ചു. എന്നാൽ ഇക്കുറി ലോകായുക്ത ഭേദഗതി ഓർഡിനൻസ് ഉൾപ്പെടെ മടക്കുകയും പിന്നാലെ കണ്ണൂർ സർവകലാശാല നിയമനത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടും ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ചതോടെ, ഗവർണർക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!