//
7 മിനിറ്റ് വായിച്ചു

ഡി.സി.സി ഭരണഘടന സംരക്ഷണ പ്രതിജ്ഞയും സമ്മേളനവും സംഘടിപ്പിച്ചു

ഭരണഘടന നിർമ്മാണ പ്രക്രിയയിൽ കോൺഗ്രസിന്‍റെ പങ്ക് വിലമതിക്കാനാവാത്തതാണെന്ന് അഡ്വ .സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു. ഭരണഘടനാ ദിനത്തിന്‍റെ ഭാഗമായി കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ പ്രതിജ്ഞയും സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുസ്വര ഇന്ത്യയുടെ ഭരണ ഘടന ഉണ്ടാക്കിയെടുത്തത് ലോകത്തിന്‍റെ നാനാ ഭാഗത്തെ ഭരണ സംഹിതകളെ കൂട്ടി യോജിപ്പിച്ചു കൊണ്ടാണ്. കോൺഗ്രസിന്‍റെ വിശാല കാഴ്ചപ്പാടാണ് ഭരണ ഘടന നിർമ്മാണ സമിതിയിൽ പോലും വ്യത്യസ്തത കക്ഷികളെ ചർച്ചയിൽ പങ്കെടുപ്പിക്കുകയും അവരുടെ അഭിപ്രായങ്ങൾ ആരായുകയും ചെയ്തത്. മഹത്തരമായ ഇന്ത്യൻ ഭരണ ഘടന മൂല്യങ്ങളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ഭരണകൂടങ്ങളെ നാം സംഘടിതമായി എതിർത്തേ മതിയാവു എന്നും അദ്ദേഹം പറഞ്ഞു . ചടങ്ങിൽ അധ്യക്ഷത വഹിച്ച ഡി.സി.സി പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജ് ഭരണ ഘടന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡ്വ.ഇ.ആർ. വിനോദ് പ്രഭാഷണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, നേതാക്കളായ പി.ടി. മാത്യു, പ്രൊഫ.എ.ഡി. മുസ്തഫ, കെ.സി. മുഹമ്മദ് ഫൈസൽ, എം. നാരായണൻകുട്ടി, എം.പി. ഉണ്ണികൃഷ്ണൻ, എൻ.പി. ശ്രീധരൻ, എം.പി. വേലായുധൻ എന്നിവർ സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!