//
12 മിനിറ്റ് വായിച്ചു

‘അക്രമം തുടർന്നാൽ ധീരജിന്റെ അവസ്ഥയുണ്ടാകും’; ഇടുക്കിയില്‍ ഡിസിസി അദ്ധ്യക്ഷന്റെ വിവാദ പ്രസ്താവന

എസ്എഫ്‌ഐയ്ക്ക് ഇടുക്കിയില്‍ കൊലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ അവസ്ഥയുണ്ടാകുമെന്ന് ഇടുക്കി ഡിസിസി അദ്ധ്യക്ഷന്‍ സി പി മാത്യു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിനെതിരായും അഗ്നിപഥ് പദ്ധതിക്കെതിരായും കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് വിവാദ പ്രസ്താവന. രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചത് പോലെയുള്ള നടപടി തുടര്‍ന്നാല്‍ എസ്എഫ്‌ഐയുടെ ഗുണ്ടാപ്പടയ്ക്ക് ധീരജിന്റെ അവസ്ഥ ഉണ്ടാകുമെന്നായിരുന്നു സിപി മാത്യു പറഞ്ഞത്.

അതേ സമയം ചരിത്രത്തില്‍ ഇതുവരെയില്ലാത്ത സംഭവങ്ങളാണ് ഇന്ന് നിയമസഭയില്‍ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ റൂള്‍ 15 അനുവരിച്ച് കല്‍പ്പറ്റ എംഎല്‍എ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍ ഇതേ പ്രമേയം സഭയില്‍ ഒരു കാരണവശാലും വരാന്‍ പാടില്ലെന്ന നിലയില്‍ പ്രതിപക്ഷം സഭ തടസ്സപ്പെടുത്തി. സ്പീക്കര്‍ പലയാവര്‍ത്തി സഹകരിക്കാന്‍ പറഞ്ഞു. എന്നാല്‍ സഭാ നടപടി തടസ്സപ്പെടുത്താനുള്ള ബഹളവും കോലാഹലവുമാണ് ഉണ്ടാക്കിയതെന്നും ഇത് അസഹിഷ്ണുതയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ചരമോപചാരം സമ്മതിക്കാം എന്ന് പ്രതിപക്ഷത്ത് നിന്നും പറയുകയുണ്ടായി. എന്നാല്‍ ചോദ്യോത്തര വേള പൂര്‍ണമായും തടസ്സപ്പെടുത്തി. അത് എന്തിനാണെന്ന് പ്രതിപക്ഷം പറഞ്ഞില്ല. സാധാരണ എന്തിനാണ് ഇത്തരമൊരു നിലപാട് എടുക്കുന്നതെന്ന് പ്രതിപക്ഷം വിശദീകരിക്കാറുണ്ട്. ഇന്ന് അതുണ്ടായില്ല. ഒരക്ഷരം അദ്ദേഹം സംസാരിച്ചില്ല. മറിച്ച് നേരെ മുദ്രാവാക്യം വിളിയും നടുത്തളത്തിലേക്ക് ഇറങ്ങലും ബാനര്‍ ഉയര്‍ത്തി സ്പീക്കറുടെ കാഴ്ച്ച തടസ്സപ്പെടുത്തലുമായിരുന്നു. ചട്ടവിരുദ്ധമാണ് സംഭവിച്ചത്. ബാനര്‍ ഉയര്‍ത്താന്‍ പാടില്ലെന്ന് സ്പീക്കര്‍ ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ എന്തിനെന്ന് പോലും പറയാതെ പ്രതിക്ഷേധിച്ചതോടെയാണ് സ്പീക്കര്‍ ചോദ്യേത്തര വേള നിര്‍ത്തിവെച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!