സേവാഭാരതിയുടെ നേതൃത്വത്തിലാണ് ഹെൽപ് ഡെസ്ക് സജ്ജീകരിച്ചതെന്നും ആർ എസ് എസ് സേവാ പ്രമുഖിന് ഒപ്പമാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചതെന്നും സേവാഭാരതി
കോട്ടയം: ശബരിമല തീര്‍ത്ഥാടകര്‍ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ സജ്ജീകരിച്ച ഹെൽപ് ഡെസ്ക് ഉദ്ഘാടനത്തെ ചൊല്ലി രാഷ്ട്രീയ തര്‍ക്കം. മന്ത്രി വി.എന്‍ വാസവൻ ഉദ്ഘാടനം ചെയ്ത ഹെൽപ് ഡെസ്ക് സംബന്ധിച്ചാണ് തർക്കം.
സേവാഭാരതിയുടെ നേതൃത്വത്തിലാണ് ഹെൽപ് ഡെസ്ക് സജ്ജീകരിച്ചതെന്നും ആർ എസ് എസ് സേവാ പ്രമുഖിന് ഒപ്പമാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചതെന്നും സേവാഭാരതി ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ അവകാശപ്പെട്ടു. എന്നാൽ ഇത് നിഷേധിച്ച് മന്ത്രി രംഗത്തെത്തി.