//
8 മിനിറ്റ് വായിച്ചു

കരസേന ദിനം ആഘോഷിച്ച് രാജ്യം: സൈന്യത്തിൻ്റെ പുതിയ ഫിൽഡ് യൂണിഫോം പുറത്തിറക്കി

ദില്ലി: ചൈനീസ് അതിർത്തിയിലെ സംഘർഷ സാധ്യത തുടരുകയാണെന്ന് കരസേന മേധാവി ജനറൽ എംഎം നരവനെ. ഏതു വെല്ലുവിളിയും നേരിടാൻ തയ്യാറെന്നും കരസേന മേധാവി വ്യക്തമാക്കി. കരസേന ദിനത്തിന്റെ ഭാഗമായുള്ള  പരേഡിൽ പുതിയ ഫീൽഡ് യൂണിഫോമും ഔദ്യോഗികമായി പുറത്തിറക്കി.രാവിലെ ദില്ലിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷമാണ് 74-ാം കരസേന ദിനാഘഷങ്ങൾക്ക് തുടക്കമായത്. പിന്നാലെ ദില്ലിയിലെ  കരിയപ്പ പരേഡ് ഗ്രൌണ്ടിൽ  സേനയുടെ അച്ചടക്കവും കരുത്തും പ്രകടമായ പരേഡ്. പരേഡിൽ അഭിവാദ്യം സ്വീകരിച്ച കരസേനാ മേധാവി ജനറൽ എം‌. എം. നരവനെ സേന മെഡലുകളും വിതരണം ചെയ്തു. പരേഡിന് ദില്ലി മേഖലാ ചീഫ് ഓഫ് സ്റ്റാഫ്, മേജർ ജനറൽ അലോക് കാക്കർ നേതൃത്വം നൽകി. അതിർത്തിയിലെ വെല്ലുവിളികൾ നേരിടാൻ സേന സജ്ജമെന്നും  ആധുനികവൽക്കരണവുമായി സൈന്യം മുന്നോട്ട്പോകുകയാണെനന്നും സന്ദേശത്തിൽ   ജനറൽ എംഎം നരവാനെ പറഞ്ഞു.പിന്നാലെ തദ്ദേശീയമായി രൂപകൽപ്പന ചെയ്തത് ആയുധങ്ങൾ അടക്കം  സൈനികശക്തിയുടെ പ്രകടനം കൂടിയായി പരേഡ്. പരേഡിൽ പുതിയ ഫീൽഡ് യൂണിഫോം അണിഞ്ഞ് പരാച്ച്യൂട്ട് റെജിമെന്റിലെ സൈനികരും പങ്കെടുത്തു. മണ്ണ്, ഒലിവ് അടക്കമുള്ള നിറങ്ങൾ കംപ്യൂട്ടർ സാങ്കേതികവിദ്യയിലൂടെ സമന്വയിപ്പിച്ചാണ് ശത്രുവിന് ദൂരെനിന്ന് എളുപ്പം തിരിച്ചറിയാനാവാത്ത വിധത്തിലുള്ള പുതിയ വസ്ത്രത്തിന്റെ രൂപകല്പന.കരസേനയിലെ 13 ലക്ഷത്തോളം സൈനികർ ഈ വർഷം മുതൽ പുതിയ ഫീൽഡ് യൂണിഫോമിലേക്ക് മാറും.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!