രാജ്യത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 6 ശതമാനത്തിന് മുകളിലെത്തി. കഴിഞ്ഞ ദിവസത്തെ റിപ്പോർട്ട് അനുസരിച്ച് പ്രതിദിന പോസിറ്റിവിറ്റി നിരക്ക 6.91 ശതമാനമായി ഉയർന്നു. ഒരു ദിവസത്തിനിടെ 5580 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പോസിറ്റിവിറ്റി നിരക്കിൽ വലിയ വ്യത്യാസമാണുണ്ടാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ 3.39 ശതമാനമായിരുന്ന പോസിറ്റിവിറ്റി നിരക്ക് പിന്നീട് 5.63 ശതമാനമായി ഉയർന്നു. ആരോഗ്യ മന്ത്രാലയത്തിൻ്റെ നിർദേശപ്രകാരം ഇന്ന് സംസ്ഥാനങ്ങളിൽ കൊവിഡ് അവലോകന യോഗങ്ങൾ തുടരുകയാണ്.
കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ സംസ്ഥാനങ്ങളോട് പരിശോധനയുടെ എണ്ണം കൂട്ടാൻ നിർദ്ദേശിച്ചിരുന്നു. യോഗത്തിലെ തീരുമാന പ്രകാരം ഇന്ന് സംസ്ഥാനങ്ങളിൽ കൊവിഡ് അവലോകനം തുടരുകയാണ്. ആശുപത്രികളിലെ സൗകര്യം, വാക്സിനേഷൻ തോത്, മറ്റ് പ്രതിരോധ മാർഗങ്ങൾ എല്ലാം യോഗത്തിൽ മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥർ വിലയിരുത്തും.