മദ്യത്തിന് പശു സെസ് ഏര്‍പ്പെടുത്തുമെന്ന് ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍. ഒരു ബോട്ടില്‍ മദ്യം വാങ്ങുമ്പോള്‍ 10 രൂപയാണ് പശു സെസായി ഈടാക്കുന്നത്. ഇതിലൂടെ നൂറ് കോടി രൂപ സര്‍ക്കാരിന് വാര്‍ഷിക വരുമാനമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു.2023-24 വര്‍ഷത്തെ സാമ്പത്തിക് ബജറ്റ് പ്രഖ്യാപനത്തിലാണ് പശു സെസിന്റെ കാര്യം മുഖ്യമന്ത്രി അറിയിച്ചത്. 1500 ബസുകള്‍ ഡീസല്‍ ബസുകളാക്കി മാറ്റും. ആയിരം കോടി രൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. പൊതുഗതാഗത സംവിധാനത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൊണ്ടുവരുന്ന മാതൃകയും സംസ്ഥാനം മുന്നോട്ടുവയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.