/
7 മിനിറ്റ് വായിച്ചു

സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് എട്ട് പുതുമുഖങ്ങള്‍; 4 മന്ത്രിമാര്‍

സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് എട്ട് പുതുമുഖങ്ങള്‍. മന്ത്രിമാരായ കെ രാജന്‍, ജി ആര്‍ അനില്‍, പി പ്രസാദ്, ജെ ചിഞ്ചുറാണി എന്നിവരെ ദേശീയ കൗണ്‍സിലിലേക്ക് ഉള്‍പ്പെടുത്തി. എന്നാല്‍ മുന്‍ മന്ത്രി വി എസ് സുനില്‍കുമാറിനെ തഴഞ്ഞു.

മുതിര്‍ന്ന നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍, സി എന്‍ ജയദേവന്‍ എന്നിവര്‍ ഒഴിഞ്ഞു. 6 പേര്‍ ഒഴിഞ്ഞ്, 8 പുതുമുഖങ്ങള്‍ വരുന്നതോടെ കേരളത്തില്‍ നിന്ന് ദേശീയ കൗണ്‍സിലിലേക്കുള്ള അംഗങ്ങളുടെ എണ്ണം 11 ല്‍ നിന്നും 13 ആയി വര്‍ധിച്ചു.

സത്യന്‍ മൊകേരി കണ്‍ട്രോള്‍ കമ്മിഷന്‍ അംഗമാകും. ആറ് പേരാണ് ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിയുന്നത്. പന്ന്യന്‍ രവീന്ദ്രന്‍, എന്‍ അനിരുദ്ധന്‍, ടി വി ബാലന്‍, കെ ഇ ഇസ്മായില്‍, സി എന്‍ ജയദേവന്‍, എന്‍ രാജന്‍ എന്നിവരാണ് കൗണ്‍സിലില്‍ നിന്നും ഒഴിയുന്നത്. അതേസമയം സിപിഐ 24ാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും.

ദേശീയ സംസ്ഥാന ഭാരവാഹികൾക്ക് 75 വയസ്സെന്ന പ്രായപരിധി ഏകീകരിച്ചു കൊണ്ടാണ് ഭരണഘടന കമ്മിഷൻ പാർട്ടി കോൺഗ്രസിൽ റിപ്പോർട്ട് സമർപ്പിച്ചത്. അസിസ്റ്റൻറ് സെക്രട്ടറിമാരുടെ പ്രായപരിധി 50 – 65 എന്നുള്ള മാർഗനിർദേശം തള്ളി. പ്രായപരിധി 80 വയസ്സെന്ന നിർദേശമടക്കം കമ്മിഷന് മുന്നിൽ ഉയർന്നുവന്നെങ്കിലും തള്ളി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!