കടമ്പൂർ പൂങ്കാവിൽ ആർഎസ്എസ് ആക്രമണത്തിൽ രണ്ട് സിപിഐ എം പ്രവർത്തകർക്ക് പരിക്ക്. കല്യാണ വീട്ടിലെത്തിയ ആക്രമികളാണ് സിപിഐ എം പ്രവർത്തകരെ മർദിച്ചത്. ഞായറാഴ്ച അർധരാത്രിയാണ് സംഭവം. സാരമായി പരിക്കേറ്റ വൈശ്യപ്രത്ത് മോഹനൻ, കൊട്ടുങ്ങൽ ജലീസ് എന്നിവരെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജലീസിന്റെ ഉമ്മ റസിയക്കും ആക്രമണത്തിൽ പരിക്കേറ്റു.വീടുകളിൽ കയറി സ്ത്രീകളെയടക്കം ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തായി സിപിഐ എം. സമ്മേളനങ്ങളുടെ ഭാഗമായി പൂങ്കാവ് ബ്രാഞ്ച് ഓഫീസിനടുത്ത് സ്ഥാപിച്ച സിപിഐ എമ്മിന്റെ പതാകകൾ നശിപ്പിക്കുന്നത് കണ്ട് ചോദ്യം ചെയ്ത പ്രവർത്തകരെയാണ് മർദിച്ചത്. പരിക്കേറ്റവരെ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എൻ ചന്ദ്രൻ, കെ ഗിരീശൻ, ഇ കെ അശോകൻ, സി കെ രാജൻ എന്നിവർ സന്ദർശിച്ചു.