സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ ജെയിംസ് മാത്യൂ സജീവ രാഷ്ട്രീയം വിടുന്നു. വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. തീരുമാനം പ്രഖ്യാപിക്കാന്‍ ഇന്ന് പതിനൊന്ന് മണിക്ക് വാര്‍ത്താ സമ്മേളനം നടത്തും. പത്ത് വര്‍ഷക്കാലം തളിപ്പറമ്പ് എംഎല്‍എയായിരുന്നു ജെയിംസ് മാത്യൂ. എസ്എഫ്ഐയിലൂടെയായിരുന്നു ജെയിംസിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. എസ്എഫ്ഐയുടെ സംസ്ഥാന നേതൃത്വം മുതല്‍, അഖിലേന്ത്യ തലം വരെ പ്രവര്‍ത്തിച്ച വ്യക്തിയാണ് ജെയിംസ് മാത്യു. കണ്ണൂര്‍ ജില്ലയിലെ സിപിഐഎമ്മിന്റെ ന്യൂനപക്ഷ മുഖം കൂടിയായ ജെയിംസ് മാത്യു ഇരിക്കൂര്‍ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ മത്സരിച്ചെങ്കിലും തളിപറമ്പില്‍ നിന്നാണ് വിജയിച്ചത്. ഇത്തവണത്തെ സിപിഐഎം സമ്മേളനം സംസ്ഥാനകമ്മിറ്റിയില്‍ നിന്നും ജെയിംസ് മാത്യുവിനെ ഒഴിവാക്കിയിരുന്നു. അദ്ദേഹം ആവശ്യപ്പെട്ടത് പരിഗണിച്ചായിരുന്നു സംസ്ഥാനകമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയത്. ജില്ലാകമ്മിറ്റിയില്‍ തുടരണമെന്ന നിര്‍ദ്ദേശം സിപിഐഎം മുന്നോട്ട് വെച്ചെങ്കിലും അദ്ദേഹം അതും നിരസിക്കുകയായിരുന്നു.