ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി മികച്ച മുന്നേറ്റം ഉണ്ടാകുമെന്ന് പ്രകാശ് ജാവദേക്കര്‍. കേരളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 36 ശതമാനം ആളുകളുടെ പിന്തുണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. സിപിഐഎം ഹിന്ദു പാര്‍ട്ടിയും യുഡിഎഫ് ക്രിസ്ത്യന്‍, മുസ്ലിം പാര്‍ട്ടിയുമാണെന്നാണ് പ്രകാശ് ജാവദേകര്‍ പറയുന്നത്. ബിജെപിക്ക് കേരളത്തില്‍ തീര്‍ച്ചയായും ഇടമുണ്ടെന്നും പ്രതീക്ഷയുണ്ടെന്നും പ്രകാശ് ജാവദേക്കര്‍.
2024ല്‍ നടക്കുന്ന തെരഞ്ഞെടുപ്പിനായി ആക്ഷന്‍ പ്ലാന്‍ തയാറായിക്കഴിഞ്ഞെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. കേരളത്തില്‍ ബിജെപി ന്യൂനപക്ഷങ്ങളിലേക്ക് ഇറങ്ങുകയാണ്. ഓരോ വീടുകളിലും ബിജെപി പ്രവര്‍ത്തകര്‍ എത്തും. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കും. നിലവിലെ സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ തനിക്ക് തൃപ്തിയും പ്രതീക്ഷയുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.