കണ്ണൂര്‍: മാസത്തിലൊരിക്കല്‍ ഗൃഹ സന്ദര്‍ശനം നടത്തുന്ന സിപിഐഎം പ്രചരണത്തിന് തിരുവോണ നാളില്‍ തുടക്കമാവും. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമിട്ടാണ് ഗൃഹ സന്ദര്‍ശനമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു.
അതോടൊപ്പം തന്നെ സിപിഐഎമ്മിനെതിരായും മറ്റ് ഇടതുപാര്‍ട്ടികള്‍ക്കെതിരെയും ഉള്ള വലതുപക്ഷ രാഷ്ട്രീയ, മാധ്യമ ഗ്രൂപ്പുകളുടെ താല്‍പര്യത്തെ പൊളിച്ചുകാട്ടുക എന്ന ലക്ഷ്യവും ഗൃഹസന്ദര്‍ശനത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികനസ, ക്ഷേമപ്രവര്‍ത്തനങ്ങള്‍ വലതുപക്ഷ മാധ്യമങ്ങള്‍ മറച്ചുവക്കുന്നു. മോശമായി വലതുപക്ഷ നേതാക്കള്‍ ചിത്രീകരിക്കുന്നു. അത് കൊണ്ടാണ് മാസത്തില്‍ മൂന്നുദിവസങ്ങളിലായി നടക്കുന്ന ഇത്തരമൊരു ജനസമ്പര്‍ക്ക പരിപാടി നടത്താന്‍ തീരുമാനിച്ചത്.സെപ്തംബര്‍ എട്ട് മുതല്‍ 11 വരെയുള്ള ദിവസങ്ങളിലായി 4500ലധികം സ്‌ക്വാഡുകള്‍ വീടുകള്‍ സന്ദര്‍ശിക്കും. ഓരോ സ്‌ക്വാഡിലും മൂന്ന് പേരാണുണ്ടാവുകയെന്നും ജയരാജന്‍ പറഞ്ഞു.