ഗുജറാത്തില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് ബലാത്സംഗം ചെയ്ത കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഒന്നര വയസുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പീഡിപ്പിച്ചെന്നാണ് തങ്കഡ് പൊലീസിന് ലഭിച്ചിരിക്കുന്ന പരാതി.പൊലീസ് മൃതദേഹം ഫൊറന്‍സിക് പരിശോധനയ്ക്കായി മാറ്റി. ആശുപത്രി അധികൃതര്‍ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ കുഞ്ഞിനെ പീഡിപ്പിച്ചെന്ന് കണ്ടെത്തുകയായിരുന്നു.