///
8 മിനിറ്റ് വായിച്ചു

ഭക്ഷണം കൊടുത്ത പാത്രം വാങ്ങാൻ വന്ന പത്തു വയസ്സുകാരിയെ കടന്ന് പിടിച്ച കേസ്; പ്രതിക്ക് അഞ്ച് വർഷം കഠിന തടവ്

rape attempt case kerala

10​ വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാൻ ശ്രമിച്ച കേ​സി​ൽ പ്ര​തി​യെ അ​ഞ്ച് ​വ​ർ​ഷം ക​ഠി​ന ത​ട​വിന് ശിക്ഷിച്ചു. 10,000 രൂ​പ പി​ഴ​യും ചുമത്തിയിട്ടുണ്ട്. അ​യി​രൂ​ർ സ്വ​ദേ​ശി ബൈ​ജു (41) വി​നെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം അതി​വേ​ഗ സ്പെ​ഷ്യ​ൽ കോ​ട​തി ജ​ഡ്ജി ആ​ജ് സു​ദ​ർ​ശ​ൻ ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ പ്രതി മൂ​ന്നു മാ​സം അ​ധി​ക തടവ് കൂടി അ​നു​ഭ​വി​ക്ക​ണം എന്ന് കോടതി വ്യക്തമാക്കി.2021 ഓഗസ്റ്റ് 13ന്​ ​ഉ​ച്ചയ്​ക്ക്​ ഒ​രു മ​ണി​ക്കാ​ണ് കേ​സി​നാ​സ്‌​പ​ദ​മാ​യ സം​ഭ​വം ഉണ്ടായത്. പ്ര​തി കു​ട്ടി​യു​ടെ വീ​ട്ടി​ൽ നി​ന്ന്​ ഭ​ക്ഷ​ണം പാ​ത്ര​ത്തി​ൽ വാ​ങ്ങി​യി​രു​ന്നു. ഈ ​പാ​ത്രം തി​രി​ച്ചു​വാ​ങ്ങാ​ൻ പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ക​ട​ന്നു​പി​ടി​ച്ച പ്ര​തി​യെ ത​ള്ളി​യി​ട്ട​തി​നു​ശേ​ഷം കു​ട്ടി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലെ​ത്തി​യ കു​ട്ടി വീ​ട്ടു​കാ​രോ​ട് സം​ഭ​വം പ​റ​ഞ്ഞു.

തു​ട​ർ​ന്ന്, അ​യി​രൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കുകയായിരുന്നു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ്യല്‍ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ർ ആ​ർ എ​സ്ർ വി​ജ​യ് മോ​ഹ​ൻ ഹാ​ജ​രാ​യി. കേ​സി​ൽ 14 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 13 രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി. അ​യി​രു​ർ എ​സ് ഐ​യാ​യി​രു​ന്ന ആ​ർ സ​ജീ​വാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. പി​ഴ തു​ക ഈ​ടാ​ക്കി കു​ട്ടി​ക്ക് ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!