//
7 മിനിറ്റ് വായിച്ചു

‘മൂന്നാമനാര്’ ക്രൊയേഷ്യ- മൊറോക്കോ പോരാട്ടം നാളെ

ഖത്തർ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാർക്കായുള്ള പോരാട്ടം നാളെ നടക്കും. ക്രൊയേഷ്യയും- മൊറോക്കോയും തമ്മിലാണ് മത്സരം. രാത്രി 8.30ന് ഖലിഫ ഇന്‍റര്‍നാഷ്ണൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. അവസാന മത്സരത്തിൽ ജയം മാത്രമാണ് ഇരു ടീമിന്‍റെയും ലക്ഷ്യം.

മൂന്നാം സ്ഥാനത്തിനായി ഇറങ്ങുമ്പോൾ മൊറോക്കോയും ക്രൊയേഷ്യയും തുല്യശക്തികളാണ്. ടൂർണമെന്‍റിൽ ഒരു തോൽവി മാത്രം. ഇരുവരും ഗ്രൂപ്പ് സ്റ്റേജിൽ ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു ഫലം. രണ്ട് ടീം കരുത്ത് തെളിയിച്ചവരാണ്. അവസാന മത്സരവും വിജയിച്ച് മടങ്ങുകയാകും രണ്ട് ടീമിന്‍റെയും ലക്ഷ്യം. മൂന്നാം സ്ഥാനത്തിനായി ഇറങ്ങുമ്പോഴും തീപാറുന്ന പോരാട്ടം തന്നെ പ്രതീക്ഷിക്കണം.

അതേസമയം ലോകകപ്പ് ഫൈനലിന് ഇനി രണ്ടുനാള്‍. ഞായറാഴ്ച ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്ക് അര്‍ജന്‍റീനയും ഫ്രാന്‍സും നേര്‍ക്കുനേരെത്തും. ആദ്യ മത്സരം തോറ്റുതുടങ്ങിയ അര്‍ജന്‍റീന മെസിയിലൂടെ മികവിന്‍റെ പൂര്‍ണതയിലേക്കെത്തി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം തോറ്റ ഫ്രാന്‍സാകാട്ടെ എല്ലാ മത്സരങ്ങളിലും ഗോള്‍ വഴങ്ങുന്നെന്ന പേരുദോഷം മറികടന്നത് സെമിയിലാണ്. മികവിന്‍റെ ഔന്നത്യത്തിലെത്തിയ രണ്ട് ടീമുകളാണ് ഇക്കുറി ഫൈനലിനിറങ്ങുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!