ശബരിമലയിൽ ഭക്തരുടെ തിരക്ക് നിയന്ത്രിക്കാൻ തീരുമാനം. ഇനി മുതൽ പ്രതിദിനം 90,000 തീർത്ഥാടകരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു. ദർശന സമയം ഒരു മണിക്കൂർ കൂടി ദീർഘിപിച്ചിട്ടുണ്ട്. നിലയ്ക്കലിൽ പാർക്കിങ്ങിനും കൂടുതൽ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.
ഒറ്റദിവസം കൊണ്ട് ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം ഭക്തരാണ് ദർശനത്തിന് എത്തുന്നത്. തിരക്ക് ലഘൂകരിക്കാൻ പൊലീസ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ഘട്ടംഘട്ടമായേ ഭക്തരെ കടത്തി വിടുന്നുള്ളൂ. ഇതിനായി കൂടുതൽ പൊലീസുകാരെ വിവിധയിടങ്ങളിലായി നിയോഗിച്ചു. നിലവിൽ ശരംകുത്തി മുതൽ നിയന്ത്രണങ്ങളുണ്ട്. പൊലീസിന് പുറമെ ആർ.എ.എഫ്, എൻ.ഡി.ആർ.എഫ് സേനാംഗങ്ങളും തിരക്ക് നിയന്ത്രിക്കാൻ രംഗത്തുണ്ട്.
നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ വാഹനങ്ങൾ നിറഞ്ഞതോടെ കഴിഞ്ഞ ആറ് മണിക്കൂറായി ളാഹ മുതൽ നിലയ്ക്കൽ വരെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. മഴയെ തുടർന്ന് പാർക്കിങ് ഗ്രൗണ്ടിലെ മണ്ണിൽ വഹങ്ങളുടെ ടയറുകൾ താഴ്ന്നു പോകുന്നതും പർക്കിങ്ങിന് മതിയായ സൗകര്യമില്ലതത്തുമാണ് പ്രതിസന്ധിക്ക് കാരണം.