ചെന്നൈ
തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിൽ നൂറുവർഷത്തിലേറെയായി വിലക്കുണ്ടായിരുന്ന ക്ഷേത്രത്തിൽ ദളിതർ പ്രവേശിച്ചു. ചെല്ലങ്കുപ്പം മാരിയമ്മൻ ക്ഷേത്രത്തിലേക്കാണ് നൂറുകണക്കിനുപേർ പ്രവേശിച്ചത്. ക്ഷേത്രപ്രവേശനത്തെചൊല്ലി ജൂലൈയിൽ ദളിതരും പ്രദേശത്തെ വണ്ണിയാർ സമുദായക്കാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു.
ഇതിനിടെ ബുധനാഴ്ച ക്ഷേത്രത്തിൽ പ്രവേശിക്കുമെന്ന് ദളിതർ പ്രഖ്യാപിച്ചു. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു ക്ഷേത്രപ്രവേശനം. സ്ഥലത്ത് സംഘർഷാവസ്ഥയില്ലെന്ന് പൊലീസ് പറഞ്ഞു. ജില്ലയിലെ തണ്ടാരംപാട്ടുള്ള മറ്റൊരു ക്ഷേത്രത്തിലും ജനുവരിയിൽ ദളിതർ പ്രവേശിച്ചിരുന്നു.