കൊല്ലം പത്തനാപുരത്ത് വൃദ്ധയായ അമ്മയ്ക്ക് മകളുടെ ശാരീരിക പീഡനം. വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ ശ്രമിച്ച അമ്മയെ ബലം പ്രയോഗിച്ച് അകത്തേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പത്തനാപുരം സ്വദേശി ലീനയാണ് മാതാവ് ലീലാമ്മയെ മര്‍ദിച്ചത്. ലീലാമ്മയെ വീട്ടുമുറ്റത്ത് തൂണില്‍ കെട്ടിയിടുകയും ചെയ്തു. സംഭവത്തില്‍ ഇടപെട്ട വനിതാ പഞ്ചായത്ത് അംഗത്തെയും ലീന മര്‍ദിച്ചു. പഞ്ചായത്ത് അംഗം അര്‍ഷമോള്‍ക്കാണ് മര്‍ദനമേറ്റത്.ഇന്നലെ വൈകുന്നേരമാണ് അമ്മയ്ക്ക് നേരെ മകളുടെ ക്രൂരകൃത്യം.പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചതോടെ ലീലാമ്മയെ വീട്ടുമുറ്റത്തെ തൂണില്‍ മകള്‍ ലീന കെട്ടിയിടുകയായിരുന്നു. വീട്ടില്‍നിന്ന് പുറത്തിറക്കാന്‍ ശ്രമിച്ചപ്പോള്‍ ബലംപ്രയോഗിച്ച് അകത്തേക്ക് കയറ്റുകയും ചെയ്തു. മകള്‍ തന്നെ നിരന്തരം മര്‍ദിക്കാറുണ്ടെന്ന് അമ്മ ലീലാമ്മ പറഞ്ഞു.മര്‍ദനം കണ്ട് അയല്‍വാസികളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തടയാനെത്തിയ അയല്‍വാസികളെ ലീന അസഭ്യം പറയുന്നതും വിഡിയോയിലുണ്ട്. സംഭവത്തില്‍ പത്തനാപുരം പൊലീസില്‍ നേരത്തേയും പരാതികളുണ്ട്. കേസില്‍ പത്തനാപുരം എം.എല്‍.എ ഗണേഷ് കുമാര്‍ നടപടി ഉണ്ടാകുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്.