കണ്ണൂർ: സാമൂഹിക പ്രവർത്തനത്തിനും മാനുഷിക പ്രവർത്തനങ്ങൾക്കുമായി ഡയാന രാജകുമാരിയുടെ സ്മരണാർഥം ബ്രിട്ടീഷ് സർക്കാർ നൽകുന്ന ഡയാന അവാർഡിന് കണ്ണൂർ തോട്ടട സ്വദേശിനി സന അഷ്റഫ് അർഹയായി. ദുബൈ ജെംസ് സ്കൂൾ വിദ്യാർഥിയാണ്.വനിത ശാക്തീകരണം മുൻനിർത്തി സ്ത്രീകളുടെ മാറ്റത്തിനും ഉയർച്ചക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾ പരിഗണിച്ചാണ് സനയെ അവാർഡിന് തിരഞ്ഞെടുത്തത്. ഫോർ-ഹെർ സംഘടന വഴി വിവിധ പ്രവർത്തനങ്ങളിൽ സജീവമായ സന ലൈംഗികാതിക്രമത്തിന് ഇരയായവരെ പുനരധിവസിപ്പിക്കാനും സഹായിച്ചിരുന്നു. ദുബൈയിൽ സോഫ്റ്റ്വെയർ എൻജിനീയറായി ജോലിചെയ്യുന്ന മായംമുക്ക് സ്വദേശി പി സി അഷ്റഫിന്റെയും സോഫ്റ്റ് വെയർ ട്രെയിനർ കെ പി സുമയ്യയുടെയും മകളാണ്