//
4 മിനിറ്റ് വായിച്ചു

സ്റ്റോർ റൂമിൽ ചത്ത എലിയുടെ അവശിഷ്ടം; സിഎസ്ഐ മെഡി. കോളജ് ഹോസ്റ്റലിൽ പരിശോധന

കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളജ് ഹോസ്റ്റൽ മെസിൽ ആരോ​ഗ്യവിഭാ​ഗത്തിന്റെ മിന്നൽ പരിശോധന. പെൺകുട്ടികളുടെ മെസിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങളും എണ്ണയും പിടികൂടി നശിപ്പിച്ചു. ഇവർക്ക് മെസ് നടത്താനുള്ള ലൈസൻസില്ലെന്നും ആരോ​ഗ്യവിഭാ​ഗം കണ്ടെത്തി. സ്റ്റോർ റൂമിൽ നിന്ന് ചത്ത എലിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.കൊച്ചി നഗരത്തിലെ ഹോട്ടലുകളിലും ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയിരുന്നു. എം ജി റോഡിലെ ഹോട്ടൽ യുവറാണിയിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പഴകിയ മയോണൈസും മാംസവും ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കളാണ് പിടിച്ചെടുത്തത്. സിലോൺ ബേക്ക് ഹൗസിൽ ഉപയോഗിക്കാൻ അനുവാദമില്ലാത്ത സിന്തറ്റിക് കളർ കണ്ടെത്തി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!