സൈക്കിൾ പോളോ താരം ഫാത്തിമ നിദാസ് ഷിഹാബ്ദ്ദീന്റെ മരണത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സർക്കാരിന് സംസ്ഥാന സർക്കാർ കത്തയച്ചതായി എച്ച്. സലാം എം.എൽ.എ പറഞ്ഞു. ഫാത്തിമയുടെ കാക്കാഴത്തെ വീട്ടിലെത്തി അനുശോചനം അറിയിച്ചശേഷമാണ് എം.എൽ.എ ഇക്കാര്യം പറഞ്ഞത്.
വിവരമറിഞ്ഞപ്പോഴേ കായികമന്ത്രിയെയും സ്പോർട്സ് കൗൺസിൽ ഭാരവാഹികളെയും ഫോണിൽ വിളിച്ചു. ഛർദിയുണ്ടായതോടെ നാഗ്പൂരിലെ കൃഷ്ണ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കായിക സെക്രട്ടറി ശിവശങ്കർ നാഗ്പുർ കലക്ടറുമായി സംസാരിച്ച് ചികിത്സാച്ചെലവടക്കം മുഴുവൻ ചെലവും സർക്കാർ വഹിക്കുമെന്ന് ഉറപ്പുനൽകി. നടപടിക്രമം പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതടക്കം മുഴുവൻ ചെലവുകളും സർക്കാർ ഏറ്റെടുക്കുമെന്നും എം.എൽ.എ പറഞ്ഞു.
നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയ കേരള ടീം അംഗം ഫാത്തിമ നിദാസിന്റെ മരണത്തിൽ അടിയന്തര അന്വേഷണം നടത്തണമെന്ന് എ.എം. ആരിഫ് എം.പി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിണ്ടേയ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. താമസവും ഭക്ഷണവും അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ പോലും നൽകാൻ ഫെഡറേഷൻ തയാറാകാതിരുന്നതിൽ എം.പി പ്രതിഷേധിച്ചു.
ഫാത്തിമ നിദാസിന്റെ മരണം: വിശദമായി അന്വേഷിക്കണം; മഹാരാഷ്ട്രയോട് കേരളം
Image Slide 3
Image Slide 3