തിരുവനന്തപുരം: വാണിജ്യ സിലിണ്ടറിന് വില കുറച്ചു. 19 കിലോ എൽപിജി സിലിണ്ടറിന് 101 രൂപ ആണ് ഇന്ന് കുറച്ചത്. കഴിഞ്ഞ ഒന്നാം തീയതി കൂട്ടിയ 101 രൂപയാണ് ഇന്ന് കുറച്ചത്. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടർ വില 1994 രൂപ ആയി. നവംബർ ഒന്നിന് വാണിജ്യ സിലിണ്ടർ വില 278 രൂപ കൂട്ടിയിരുന്നു.
