ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ യുട്യൂബ് ചാനലിലൂടെ അസഭ്യം പറഞ്ഞ് അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ട്രൂ ടിവി യുട്യൂബ് ചാനൽ എം ഡി സൂരജ് പാലാക്കാരനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തു. എറണാകുളം സൗത്ത് പൊലീസാണ് പാലാ കടനാട് സ്വദേശി സൂരജ് പാലാക്കാരൻ എന്ന സൂരജ് വി സുകുമാറിനെതിരെ കേസെടുത്തത്. യുവതി എറണാകുളം സൗത്ത് പൊലീസിന് നൽകിയ പരാതിയിലാണ് കേസ്. ഒളിവിലുള്ള ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.സൂരജിനെ അന്വേഷിച്ച് പൊലീസ് പാലായിലെ വീട്ടിൽ എത്തിയെങ്കിലും ഇയാൾ കടന്നുകളഞ്ഞു. പട്ടികജാതി–-വർഗ പീഡന അതിക്രമ നിരോധനനിയമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തതെന്ന് സൗത്ത് എസിപി പി രാജ്കുമാർ പറഞ്ഞു.