8 മിനിറ്റ് വായിച്ചു

അടച്ചിട്ട് ഡല്‍ഹി

ന്യൂഡൽഹി
ശനിയാഴ്‌ച തുടങ്ങുന്ന ദ്വിദിന ജി20 ഉച്ചകോടിക്കായി കോവിഡ്‌ ലോക്‌ഡൗണിന്‌ സമാനമായി ഡൽഹി നഗരഹൃദയം പൂർണമായും അടച്ചുപൂട്ടി കേന്ദ്രസർക്കാർ. സർക്കാർ–- സ്വകാര്യ ഓഫീസുകൾ, ബാങ്കുകൾ, മാളുകൾ, മാർക്കറ്റുകൾ തുടങ്ങി ദിനംപ്രതി പതിനായിരങ്ങൾ ഒഴുകിയെത്തിയിരുന്ന എല്ലായിടങ്ങളും അടച്ചുപൂട്ടി കനത്ത കാവൽ ഏർപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. പ്രധാന പാതകളിലെ കടകൾ ഒന്നുപോലും തുറന്നിട്ടില്ല. നഗരഹൃദയത്തില്‍ എംപിമാർ താമസിക്കുന്ന വി പി ഹൗസിൽ പത്രംപോലും എത്തിക്കാൻ ഏജന്റുമാർക്ക്‌ കഴിഞ്ഞില്ല.

ന്യൂഡൽഹി ജില്ലയിൽ നിയന്ത്രണം പ്രാബല്യത്തിൽ വന്നതോടെ സ്വകാര്യ വാഹനങ്ങളും പൊതുഗതാഗതവും നിരത്തിൽനിന്ന്‌ അപ്രത്യക്ഷമായി. ഔദ്യോഗിക വാഹനങ്ങൾക്കും മറ്റ്‌ അവശ്യസർവീസുകൾക്കും മാത്രമാണ്‌ നഗരത്തിലേക്ക്‌ പ്രവേശനം. ജനങ്ങൾക്ക്‌ മെട്രോയിൽ സഞ്ചരിക്കാമെന്ന്‌ അറിയിച്ചിരുന്നെങ്കിലും സ്‌റ്റേഷനിൽനിന്ന്‌ പുറത്തിറങ്ങണമെങ്കിൽ തിരിച്ചറിയൽ കാർഡ്‌ കാണിക്കണം. നൽകാത്തവരെ പുറത്തിറക്കാതെ തിരിച്ചയച്ചതോടെ നൂറുകണക്കിന്‌ പേരുടെ യാത്ര പല സ്‌റ്റേഷനിലും മുടങ്ങി.

വഴിയരികിൽ താമസിച്ചിരുന്നവരെയും ഭിക്ഷ തേടുന്നവരെയും ലോകനേതാക്കളുടെ കണ്ണിൽപ്പെടാതിരിക്കാൻ നഗരഹൃദയത്തിൽനിന്ന്‌ മാറ്റി. ചേരികൾ പൂർണമായും വലിയ ഷീറ്റുകൊണ്ട്‌ മറച്ച നിലയിലാണ്‌. പ്രധാന വേദിയായ പ്രഗതി മൈതാനത്തിനു സമീപമുള്ള ചേരി ദിവസങ്ങൾക്കു മുമ്പ്‌ കേന്ദ്രം ഇടിച്ചുനിരത്തിയിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!