കണ്ണൂർ സിറ്റി പോലീസ്, സേവ് ഊർപ്പള്ളി, ആസ്റ്റർ മിംസ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ജില്ലയിൽ നടപ്പിലാക്കുന്ന ഡിന്നർ വിത്ത് പേരെന്റ്സ് പദ്ധതിയുടെ ഉദ്ഘാടനം കൂത്തുപറമ്പ് ഗവ. ഹയർസെക്കന്ററി സ്കൂളിൽ നടന്നു. കെ മുരളീധരൻ എം പി ഉദ്ഘാടനം ചെയ്തു.
സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ ഐപിഎസ് അധ്യക്ഷനായി.
കമാൻഡോ മനീഷ് കൂത്തുപറമ്പ് എസിപി പ്രദീപൻ കണ്ണിപ്പൊയിൽ മുഖ്യപ്രഭാഷണം നടത്തി. എ പി റാഷിദ് ബോധവൽക്കരണ ക്ലാസെടുത്തു. പരിപാടിയിൽ വിജേഷ്, റസിയ, പ്രമീളകുമാരി, ശ്രീജിത്ത് കോടേരി, കെ ടി സന്ദീപ് ,എസ് ഐ ദീപ്തി ഷെമീർ ഊർപ്പള്ളി,സി പി രജീഷ്,മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു.മിസ്റ്റർ വേൾഡ് ഷിനു ചൊവ്വ മുഖ്യാതിഥിയായി.തുടർന്ന് റംഷി പട്ടുവം അവതരിപ്പിച്ച നാടൻ പാട്ടും അരങ്ങേറി.