/
4 മിനിറ്റ് വായിച്ചു

സംവിധായകൻ സിദ്ദിഖ് അന്തരിച്ചു

കൊച്ചി | ചലച്ചിത്ര സംവിധായകൻ സിദ്ദിഖ് (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. ന്യുമോണിയയും കരൾ രോ​ഗ ബാധയേയും തുടർന്ന് ചികിത്സയിൽ ആയിരുന്നു അദ്ദേഹം. അസുഖം കുറഞ്ഞ് വരുന്നതിനിടെ തിങ്കളാഴ്ച മൂന്ന് മണിയോടെ ഹൃദയാഘാതം ഉണ്ടായി.

രാത്രി 9.15 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. നാളെ രാവിലെ 9 മണി മുതല്‍ 12 മണിവരെ കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വയ്ക്കും. വൈകുന്നേരം 6 മണിയോടെ എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ഖബറക്കും.

ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് യോ​ഗം ചേർന്ന് അദ്ദേഹത്തിന്റെ ആരോ​ഗ്യ സ്ഥിതി സംബന്ധിച്ചു വിലയിരുത്തലുകൾ നടത്തിയിരുന്നു. എക്മോ സപ്പോർട്ടിലാണ് ജീവൻ നിലനിർത്തിയിരുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!