//
5 മിനിറ്റ് വായിച്ചു

നാളെയുടെ പുഞ്ചിരിക്കായി ജില്ലാ ആശുപത്രി ദന്ത വിഭാഗം ഫ്ലാഷ് മോബുമായി രംഗത്ത്

കണ്ണൂർ: പൊതു സമൂഹത്തിൽ ഏറിയ പേരിലും കാണുന്ന ദന്തരോഗങ്ങൾ ക്കെതിരെ ബോധവത്കരണം കൂടുതൽ സജീവ മാക്കുന്നതിന്റെ ഭാഗമായി ലോക വദനാരോഗ്യ ദിനത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെയും , ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തിൽ കണ്ണൂർ ജില്ലാ ആശുപത്രി ദന്ത വിഭാഗം കണ്ണൂരിൽ ദന്താരോഗ്യ ബോധവത്കരണ പ്ലാഷ് മോബ് – നാളെയുടെ പുഞ്ചിരിക്കായി ” അവതരിപ്പിച്ചു. കണ്ണൂർ ഗവ. സ്കൂൾ ഓഫ് നേഴ്സിംഗിന്റെ സഹകരണത്തോടെയാണ് പരിപാടി. ദന്ത വദന രോഗങ്ങളെ കുറിച്ചും , ശരിയായ ദന്ത പരിപാലനത്തിന്റെ പ്രാധാന്യം സമൂഹത്തിൽ എത്തിക്കുന്നതിനുമാണ് പരിപാടി ലക്ഷ്യ മിടുന്നത് . പരിപാടിക്ക് ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ലേഖ വേങ്ങയിൽ , ദന്തൽ ജില്ലാ നോഡൽ ആഫീസർ ഡോ. കെ എ സുജാത , ഡന്റൽ സർജൻ ഡോ. സഞ്ജിത്ത് ജോർജ്ജ്, സീനിയർ ഡന്റൽ ഹൈജീനിസ്റ്റ് അജയകുമാർ കരിവെള്ളൂർ , നിമിഷ . വി , ലേ സെക്രട്ടറി സജീന്ദ്രൻ എപി എന്നിവർ നേതൃത്വം നൽകി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!