/
5 മിനിറ്റ് വായിച്ചു

രാജ്യത്ത് പാചകവാതക വില കൂട്ടി ; ഗാർഹിക സിലിണ്ടർ വില 50 രൂപ വർധിപ്പിച്ചു

പാചകവാതകവില വീണ്ടു കൂട്ടി. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിച്ചത്. 1060 രൂപയാണ് പുതിയ വില. തുടർച്ചയായി ഉണ്ടാകുന്ന വിലവർധനവ് കുടുംബ ബജറ്റിനെ പ്രതിസന്ധിയിൽ ആകുന്നു എന്നാണ് ജനങ്ങളുടെ പ്രതികരണം.

രണ്ടുമാസത്തിനിടെ ഗാർഹിക സിലിണ്ടർ വില കൂട്ടുന്നത് ഇത് മൂന്നാം തവണയാണ്. 50രൂപയാണ് വർദ്ധിച്ചത്.കഴിഞ്ഞ മൂന്നുപ്രാവശ്യമായി 103 രൂപയാണ് ഗാർഹിക സിലിണ്ടറിന് വർദ്ധനവ് ഉണ്ടായത്. ഇതോടെ ഒരു എൽപിജി സിലിണ്ടറിന് 1060 രൂപയാണ് കൊച്ചിയിലെ വില. അഞ്ച് കി.ഗ്രാം തൂക്കം വരുന്ന ഗാർഹിക പാചക വാതക സിലിണ്ടറിന് 18 രൂപയും വർധിപ്പിച്ചു. വീട്ടാവശ്യങ്ങൾക്കുള്ള സിലിണ്ടറിന് ഉണ്ടാവുന്ന വിലവർധനവ് ബുദ്ധിമുട്ടിലാക്കുന്നുവെന്നാണ് ജനങ്ങളുടെയും പ്രതികരണം.

വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയിൽ നേരിയ കുറവ് വന്നിട്ടുണ്ട്. 8.50 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 2027 രൂപയായി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!