//
3 മിനിറ്റ് വായിച്ചു

ഗാർഹിക പീഡന പരാതി:മലപ്പട്ടം സ്വദേശിക്കെതിരെ കേസ്

മയ്യിൽ : വിവാഹ ശേഷം കൂടുതൽ പണവും സ്വർണ്ണവും ആവശ്യപ്പെട്ട് ഭർത്താവും ബന്ധുക്കളും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. പാതിരിയാട് മൈലുള്ളിയിലെ 22 കാരിയുടെ പരാതിയിലാണ് ഭർത്താവ് മലപ്പട്ടം ചൂളിയാട് സ്വദേശി നവാസ് ,സഹോദരൻ നിയാസ്, നബീസ എന്നിവർക്കെതിരെ കേസെടുത്തത്.2019-ൽ ആയിരുന്നു യുവതിയുടെ വിവാഹം. പിന്നീട് കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുന്നുവെന്ന പരാതിയിലാണ് മയ്യിൽ പോലീസ് കേസെടുത്തത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!