////
16 മിനിറ്റ് വായിച്ചു

ഓസ്കറിൽ ഇന്ത്യക്ക് ഡബിൾ നേട്ടം; ‘നാട്ടു നാട്ടു’വിനും ‘ദ എലഫന്റ് വിസ്പറേഴ്സ്’നും പുരസ്കാരം

2 oscar india

ഈ വർഷത്തെ ഓസ്കാർ വേദിയിൽ ഇന്ത്യൻ സിനിമക്ക് അഭിമാന നിമിഷം. ഓസ്കാർ വേദിയിൽ ഒർജിനൽ സോങ് വിഭാഗത്തിൽ ‘നാട്ടു നാട്ടു’ എന്ന ഗാനം തിരഞ്ഞെടുത്തു.
ആർ.ആർ.ആർ എന്ന ചിത്രത്തിലെ തെലുഗു ഗാനമാണ് ‘നാട്ടു നാട്ടു’. ഇതാദ്യമായാണ് ഒരു തെന്നിന്ത്യൻ ഗാനം ഓസ്കർ വേദിയിൽ അവതരിപ്പിക്കപ്പെടുന്നത്. ഇന്ത്യൻ സിനിമ ആകാംഷയോടെ കാത്തിരുന്ന ആ നിമിഷത്തിനു സന്തോഷം നിറഞ്ഞ പര്യവസാനം.ഇന്ത്യൻ സിനിമയുടെ പേര് വാനോളം ഉയർത്തിയത്തികൊണ്ട് ഓസ്കാർ വേദിയിൽ നാട്ടു നാട്ടു ഗാനം അവതരിപ്പിച്ചു. ചടുലമായ നൃത്തവും കൂടി ആയപ്പോൾ ഈ വർഷത്തെ ഓസ്കാർ വേദി ഇന്ത്യക്ക് മനോഹര നിമിഷങ്ങൾ സമ്മാനിച്ചു.ദീപിക പഡുകോൺ ആണ് ഗാനം ഓസ്‌കർ വേദിയെ പരിചയപെടുത്തിയത്. സിനിമയുടെ സംവിധായാകാൻ എസ് എസ് രാജമൗലി, അഭിനയാതാക്കൾ ആയ ജൂനിയർ എൻ ടി ആർ, രാം ചരൺ തുടങ്ങിയവർ ഈ ധന്യ മുഹൂർത്തതിന് സാക്ഷ്യം വഹിച്ചു.

എസ് എസ് രാജമൗലി രചനയും സംവിധാനവും നിർവഹിച്ചു രാം ചരൺ, ജൂനിയർ എൻ ടി ആർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം RRR ലെ ഗാനമാണ് ‘നാട്ടു നാട്ടു ‘. 2022 ലെ മികച്ച ആക്ഷൻ ചിത്രമാണ് RRR. 1920 കളുടെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് സിനിമയുടെ പ്രമേയം.2022 മാർച്ച്‌ 24 ന് തെലുഗു, തമിഴ്, കന്നഡ, ഹിന്ദി മലയാളം എന്നീ ഭാഷകളിൽ പുറത്തിറങ്ങിയ ഈ ചിത്രം എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമ ആയിരുന്നു.MM കീരവാണി ആണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ചന്ദ്രബോസ്സ് ആണ് ഗാനരചന. രാഹുൽ സിപ്ലിഗുഞ്, കാല ഭൈരവ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിൽ ‘ദ് എലിഫന്റ് വിസ്പറേഴ്സ്’ പുരസ്കാരം നേടി. ഇതോടെ ഓസ്കറിൽ പുതുചരിത്രം എഴുതുകയാണ് ഇന്ത്യ. .

കാര്‍ത്തികി ഗോള്‍സാല്‍വേസ് ആണ് സംവിധായിക. ഉപേക്ഷിക്കപ്പെട്ട രണ്ട് ആനകളും അവയുടെ സംരക്ഷകരായ ആദിവാസി ദമ്പതികളും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് എലിഫന്റ് വിസ്‌പേഴ്‌സിന്റെ പ്രമേയം.
ലൊസാഞ്ചസിലെ ഡോൾബി തിയറ്റഴ്സിലാണു 95ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം നടക്കുന്നത്. മികച്ച അനിമേഷൻ ചിത്രത്തിനുള്ള പുരസ്കരമാണ് ആദ്യം പ്രഖ്യാപിച്ചത്. ഗില്ലെർമോ ഡെൽ ടോറോ സംവിധാനം ചെയ്ത പിനോക്കിയോ മികച്ച അനിമേഷൻ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ജെയ്മീ ലീ കർട്ടിസ് ആണ് മികച്ച സഹനടി. കീ ഹ്യൂയ് ക്വാൻ മികച്ച ‍സഹനടനുള്ള ഓസ്കർ നേടി. ചിത്രം: എവരിതിങ് എവരിവേർ. ജെയിംസ് ഫ്രണ്ട് മികച്ച ഛായാഗ്രാഹകനായി തിരഞ്ഞെടുക്കപ്പെട്ടു. ‘ഓള്‍ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ്’ എന്ന ചിത്രത്തിനാണു പുരസ്കാരം. മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ ‘ഓൾ ദാറ്റ് ബ്രെത്ത്സി’ന് പുരസ്കാരം നഷ്ടമായി. ഡാനിയൽ റോഹർ, ഒഡെസ്സാ റേ, ഡയന്‍ ബെക്കർ, മെലാനി മില്ലർ, ഷെയ്ൻ ബോറിസ് എന്നിവരുടെ ‘നവല്‍നി’ ആണ് ഈ വിഭാഗത്തിൽ പുരസ്കാരം സ്വന്തമാക്കിയത്.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!