//
6 മിനിറ്റ് വായിച്ചു

ഡോ. മം​ഗളം സ്വാമിനാഥൻ ദേശീയ പുരസ്കാര വിതരണം;കണ്ണൂർ ധർമ്മടം സ്വദേശിനി മുബാറക്ക് നിസ മികച്ച ചിത്രകലാകാരി

ദില്ലി: ഡോ. മം​ഗളം സ്വാമിനാഥൻ ദേശീയ പുരസ്കാരങ്ങൾ  വിതരണം ചെയ്തു. കലാസാംസ്കാരിക രം​ഗത്തെ നേട്ടങ്ങൾക്കും ലോകപ്രശംസ പിടിച്ചു പറ്റിയ ചിത്രങ്ങൾക്കുമുള്ള അം​ഗീകാരമായി ചിത്രകലാകാരി മുബാറക്ക് നിസ ദേശീയ പുരസ്കാരം സ്വീകരിച്ചു. കണ്ണൂർ ധർമ്മടം സ്വദേശിനിയായ മുബാറക്ക് നിസ എംപി അൻവറിന്റെയും നസീമ അൻവറിന്റെയും മകളാണ്. നവംബർ 29 ന് വൈകിട്ട് 4.30 ന് ന്യൂഡൽഹിയിലെ എൻഡിഎംസി മെയിൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റോഡ് ​ഗതാ​ഗത വകുപ്പ് കേന്ദ്രമന്ത്രി ശ്രീ നിതിൻ ​ഗഡ്കരി, തുറമുഖ ഷിപ്പിം​ഗ് ടൂറിസം വകുപ്പ് കേന്ദ്രമന്ത്രി ശ്രീ ശ്രീപദ് നായിക്, ശാസ്ത്ര സാങ്കേതിക വകുപ്പ് മുൻ കേന്ദ്രമന്ത്രി ശ്രീ മുരളി മനോഹർ ജോഷി തുടങ്ങിയവർ അവാർഡുകൾ വിതരണം ചെയ്തു. ഡോ. മം​ഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ 2020-21 വർഷങ്ങളിലെ ജേർണലിസം, സയൻസ് റിപ്പോർട്ടിം​ഗ്, കല സംസ്കാരം, ആരോ​ഗ്യമേഖലയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം, സാമൂഹിക സേവനം എന്നിവയിലെ മികവിനാണ് ദേശീയ അവാർഡ് വിതരണം ചെയ്തത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും മൊമന്റോയും അടങ്ങുന്നതാണ് ഓരോ അവാർഡും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!