/
3 മിനിറ്റ് വായിച്ചു

തിരുവനന്തപുരത്ത് ലഹരിവേട്ട: 100 കിലോയിലധികം കഞ്ചാവും എംഡിഎംഎയും പിടികൂടി

തിരുവനന്തപുരം> തിരുവനന്തപുരത്ത് വൻ ലഹരിവേട്ട. കാറിൽകൊണ്ടുവന്ന നൂറുകിലോ കഞ്ചാവും വീട്ടിൽ സൂക്ഷിച്ചിരുന്ന അരക്കിലോ എംഡിഎംഎയുമാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്.

കാറിൽ നിന്ന് രണ്ടു പേരും, വീട്ടിൽനിന്ന് രണ്ടുപേരുമാണ് പിടിയിലായത്. കാറിൽ ഉണ്ടായിരുന്നത് 62 പൊതി കഞ്ചാവാണ്. കഠിനംകുളം സ്വദേശി ജോഷോ, വലിയവേളി സ്വദേശി കാർലോസ് എന്നിവരാണ് കാറിലുണ്ടായിരുന്ന പ്രതികൾ. വലിയവേളി സ്വദേശികളായ അനു, ഷിബു എന്നിവരെ വീടിനുള്ളിൽ നിന്ന് പിടികൂടി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!