മുൻ കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റുമായിരുന്ന അന്തരിച്ച ഇ. അഹമ്മദിന്റെ സ്മരണ നിലനിർത്തുന്നതിനും അദ്ദേഹത്തിന്റെ ആശയാദർശങ്ങളും മാനവിക ധാർമ്മിക മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനും വേണ്ടി കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ഇ. അഹമ്മദ് ഫൗണ്ടേഷന്റെ ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കണ്ണൂർ ചേംബർ ഹാളിൽ നടക്കും.
മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ. സലാം ഉദ്ഘാടനം ചെയ്യും.
ഇ . അഹമ്മദ് ഒരു പുനർവായന എന്ന പേരിൽ നടക്കുന്ന അനുസ്മരണ സമ്മേളനം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. ഇ. അഹമദ് സ്മരണികയുടെ എഡിറ്റർ സി.പി. സൈതലവി അനുസ്മരണ പ്രഭാഷണം നടത്തും.
ഇ. അഹമ്മദ് സ്മരണിക ജില്ലയിലെ 100 വ്യക്തിത്വങ്ങൾക്കും സ്ഥാപനങ്ങൾക്കും ചടങ്ങിൽ കൈമാറും.
ഇ. അഹമ്മദ് ഫൗണ്ടേഷൻ ഉദ്ഘാടനം ശനിയാഴ്ച
Image Slide 3
Image Slide 3