////
4 മിനിറ്റ് വായിച്ചു

മുൻ നിശ്ചയിച്ച മറ്റു പരിപാടികൾ ഉണ്ടായിരുന്നു; പ്രതിരോധ ജാഥയിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി ഇ പി ജയരാജൻ

സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ രം​ഗത്ത്. താൻ ജാഥ അംഗമല്ലെന്നും മുൻ നിശ്ചയിച്ച മറ്റു പരിപാടികൾ ഉണ്ടായിരുന്നുതിനാലാണ് പങ്കെടുക്കാനാകാത്തതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ജാഥ പൂർത്തിയായിട്ടില്ലല്ലോയെന്നും ഇ.പി വിശദീകരിക്കുന്നു.കണ്ണൂരിലെ ജാഥ സ്വീകരണ കേന്ദ്രങ്ങളിലൊന്നും ഇതുവരെ ഇപി ജയരാജൻ എത്തിയിട്ടില്ല. യാത്രയുടെ ഉദ്ഘാടന പരിപാടിയിൽ നിന്നും ഇപി വിട്ടുനിന്നത് വാർത്തയായിരുന്നു. എന്നാൽ വരും ദിവസങ്ങളിൽ ഇപി ജാഥയിൽ പങ്കെടുക്കുമെന്നാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് എംവി ഗോവിന്ദൻ വ്യക്തമാക്കിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!