എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെയുള്ള പരാതിയില്‍ തിരുവനന്തപുരം വലിയതുറ പൊലീസ് ഇന്ന് വീണ്ടും മൊഴിയെടുക്കും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നവീന്‍കുമാറിന്റെ മൊഴി കൊല്ലം പൊലീസ് ക്ലബ്ബില്‍ വച്ചാണ് രേഖപ്പെടുത്തുക.കഴിഞ്ഞ ദിവസം മറ്റൊരു പരാതിക്കാരനായ ഫര്‍സിന്‍ മജീദിന്റെ മൊഴിയെടുത്തിരുന്നു.ഇപി ജയരാജനെ കൂടാതെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, പിഎ സുനീഷ് എന്നിവരും കേസില്‍ പ്രതികളാണ്. വിമാനത്തില്‍ വെച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതികളാണ്ഫര്‍സീനും നവീനും.
ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കുന്നതിന് രണ്ടുപേര്‍ക്കും വിലക്കുള്ളതിനാലാണ് കൊല്ലത്ത് വച്ച് മൊഴിയെടുക്കുന്നത്. കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഇരുവരും ഡിജിപിക്ക് നേരത്തെ അപേക്ഷ നല്‍കിയിരുന്നു.