//
12 മിനിറ്റ് വായിച്ചു

‘പിശക് പറ്റി, എങ്ങനെയെന്ന് പരിശോധിക്കും’ മെട്രോ നിർമ്മാണത്തിൽ അപാകതയെന്ന് സമ്മതിച്ച് ഇ ശ്രീധരൻ

മെട്രോ നിർമ്മാണത്തിൽ പിശകു പറ്റിയതായി ഇ ശ്രീധരൻ. പില്ലർ നിർമ്മാണത്തിലെ വീഴ്ച ഡിഎംആർസി പരിശോധിക്കുമെന്നും എങ്ങനെയാണ് പിശക് വന്നതെന്ന് അറിയില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു. വിശദമായ പഠനം ആവശ്യമാമെന്നും ഇത് ഡെൽഹി മെട്രോ റെയിൽ കോർപ്പറേഷൻ നടത്തുമെന്നും ശ്രീധരൻ പറഞ്ഞു. പൈലിംഗ് പാറ നിരപ്പിൽ എത്താത്തതാണ് കൊച്ചി മെട്രോ  മെട്രോ 347-ാം നമ്പർ തൂണിന്‍റെ ബലക്ഷയത്തിനിടയാക്കിയെന്ന് പഠന റിപ്പോർട്ട്. കൊച്ചി പത്തടിപ്പാലത്തെ തൂണിന് ബലക്ഷയം സംഭവിച്ചതാണ് പാളം ചരിയാനിടയാക്കിയെതെന്നും ജിയോ ടെക്നിക്കൽ പഠനത്തിൽ പറയുന്നു. തൂണിന്‍റെ അടിത്തറ ബലപ്പെടുത്ത ജോലികൾ അടുത്ത ആഴ്ച തുടങ്ങുമെന്നാണ് കെഎംഎആൽഎൽ അറിയിക്കുന്നത്.ഒരു മാസം മുമ്പാണ് കൊച്ചി പത്തിടിപ്പാലത്തെ 347-ാം നമ്പ‌‌ർ മെട്രോ തൂൺ ചരിഞ്ഞതായി കണ്ടെത്തിയത്. ഇതേത്തുടർന്ന് മെട്രോ ട്രാക്കിന്‍റെ അലൈൻമെന്‍റിന് അകൽച്ച സംഭവിച്ചിരുന്നു. ഇതിന്‍റെ കാരണം തേടിയുള്ള അന്വേഷണത്തിനാണ് മെട്രോ തൂണിന് ബലക്ഷയം സംഭവിച്ചതായി കണ്ടെത്തിയത്. തൂണിനായി നടത്തിയ പൈലിംഗ് താഴെ പാറ നിരപ്പിൽ എത്തിയിട്ടില്ല. തൂണിന്‍റെ തറനിരപ്പിന് താഴെ ചെളിക്കുഴിയാണ്. 10 മീറ്ററിലധികം കുഴിച്ചാൽ മാത്രമേ ഇവിടെ പാറ കാണാനാകൂ. പാറയും തുരന്ന് വേണം പൈലിന്‍റെ അടിത്തറ ഉറപ്പിക്കാൻ. നിലവിലെ പൈലിംഗും പാറയും തമ്മിൽ ഒരു മീറ്ററോളം അകൽച്ചയുണ്ടെന്ന് ജിയോ ടെക്നിക്കൽ പഠനത്തിൽ കണ്ടെത്തി. ഇതാണ് തൂണിന്‍റെ ബലക്ഷയത്തിനിടയാക്കിയത്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണത്തിന് കെഎംആർഎൽ തയ്യാറായിട്ടില്ല.അതേസമയം തൂണിന്‍റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ അടുത്ത ആഴ്ച തുടങ്ങുമെന്ന് കെഎംആർഎൽ അറിയിച്ചു.ഡിഎംആർസി, എൽആൻഡ്ടി, കെഎംആർഎൽ എന്നിവയുടെ നേതൃത്വത്തിലായിരിക്കും നിർമാണം. എൽആൻഡ്ടിയിക്കായിരിക്കും നിർമ്മാണ ചുമതലയെന്നും കെഎംആർഎൽ വ്യക്തമാക്കി. ഡിഎംആർസിയുടെ നേതൃത്വത്തിലായിരുന്നു കൊച്ചി മെട്രോയുടെ ആദ്യഘട്ട നിർമാണം.347-ാം നമ്പ‌ർ തൂണിന് ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് ഒരു മാസത്തോളമായി ഈ തൂണിന് മുകളിലൂടെയുള്ള മെട്രോ സർവീസ് കുറച്ചിരിക്കുകയാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!