ജുഡീഷ്യല്‍ ആവശ്യങ്ങള്‍ക്ക് അല്ലാതെ എല്ലാ തുകയ്ക്കുമുള്ള മുദ്രപത്രങ്ങള്‍ക്ക് ആവശ്യമായ ഇ- സ്റ്റാമ്ബിംഗ് ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍.
കേരളത്തിലെ 14 സബ് രജിസ്ട്രാര്‍ ഓഫീസുകളിലാണ് ഇ- സ്റ്റാമ്ബിംഗ് ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പാക്കുന്നത്. ഇ- സ്റ്റാമ്ബിംഗ് ലഭ്യമായ സബ് രജിസ്ട്രാര്‍ ഓഫീസുകളും, അവയുടെ ജില്ലയും ഏതൊക്കെയെന്ന് അറിയാം.ശാസ്തമംഗലം (തിരുവനന്തപുരം), കരുനാഗപ്പള്ളി (കൊല്ലം), ഏനാത്ത് (പത്തനംതിട്ട), പുത്തനമ്ബലം (ആലപ്പുഴ), തൊടുപുഴ (ഇടുക്കി), കോട്ടയം അഡീഷണല്‍ (കോട്ടയം), തൃക്കാക്കര (എറണാകുളം), മതിലകം (തൃശ്ശൂര്‍), തൃത്താല (പാലക്കാട്), മലപ്പുറം എഎസ്‌ആര്‍ (മലപ്പുറം), കല്‍പ്പറ്റ എഎസ്‌ആര്‍ (വയനാട്), കോഴിക്കോട്, തലശ്ശേരി (കണ്ണൂര്‍), തൃക്കരിപ്പൂര്‍ (കാസര്‍കോട്) എന്നിവിടങ്ങളിലാണ് ഇ- സ്റ്റാമ്ബിംഗ് പ്രാബല്യത്തിലാകുന്നത്.