കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യം. സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാനുള്ള ശ്രമമാണെന്ന് കോണ്‍ഗ്രസ് ആരാപിച്ചു.നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നേരത്തെ ഇരുവര്‍ക്കും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് നല്‍കിയിരുന്നു. ബി ജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി. നാഷണല്‍ ഹെറാള്‍ഡ് പകത്രത്തിന്റെ കൈമാറ്റത്തില്‍ വഞ്ചനയും സാമ്പത്തിക തട്ടിപ്പും ആരോപിച്ചാണ് സുബ്രഹ്മണ്യന്‍ സ്വാമി ഹര്‍ജി നല്‍കിയത്.