പുതുതായി നിർമ്മിക്കുന്ന എൻഎച്ച് 66 വരി പാതയുടെ ഭാഗമായി എടക്കാട് ടൗണിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരൻ എം പി, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് കത്ത് നൽകി.നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു.
കഴിഞ്ഞ നാഷണൽ ഹൈവേ 66 ആറുവരിപ്പാത എടക്കാട് ടൗൺ പ്രദേശത്തുകൂടി കടന്നു പോകുമ്പോൾ ഇപ്പോൾ നിലവിലുള്ള വിവിധ ഗതാഗത സൗകര്യങ്ങളെയും , വ്യാപാര സംവിധാനങ്ങളെയും വളരെ ദോഷകരമായി ബാധിക്കുന്ന അവസ്ഥയാണ് ഉള്ളത്.കടമ്പൂർ കാടാച്ചിറ, ചക്കരക്കല്ല്, പിണറായി , മമ്പറം തുടങ്ങിയ ഭാഗങ്ങളിലേക്ക് എടക്കാട് ടൗൺ വഴിയുള്ള വാഹനങ്ങൾക്ക് പ്രവേശനം ദുഷ്കരമാവുകയും അതുവഴി ദീർഘദൂരം അധികം സഞ്ചരിക്കേണ്ടി വരികയും ചെയ്യും.
കൂടാതെ പ്രശസ്തമായ മുഴപ്പിലങ്ങാട് ബീച്ച് റോഡ് ഫലത്തിൽ ഇല്ലാതാകുന്ന സാഹചര്യവുമുണ്ട്. നൂറ് കണക്കിന് വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിച്ചു വരികയും , നിലവിൽ ഹൈവേയോരത്തായി നിലകൊള്ളുകയും ചെയ്യുന്ന എടക്കാട് ബസാർ ഫലത്തിൽ അപ്രസക്തമാകുന്ന സാഹചര്യമാണുള്ളത്.
അതുകൊണ്ടുതന്നെ എൻഎച്ച് 66 ആറുവരി പാതയുടെ ഭാഗമായി എടക്കാട് ടൗണിൽ അടിപ്പാത നിർമ്മിക്കാൻ ആവശ്യമായ നടപടികൾ അടിയന്തിരമായി കൈക്കൊള്ളണമെന്ന് നിതിൻ ഗഡ്കരിക്ക് നൽകിയ കത്തിൽ കെ .സുധാകരൻ എംപി ആവശ്യപ്പെട്ടു.