/
5 മിനിറ്റ് വായിച്ചു

കണ്ണൂർ പേരാവൂരിൽ വയോധികന് ക്രൂരമർദനം; മകൻ അറസ്‌റ്റിൽ

കണ്ണൂർ: കണ്ണൂർ പേരാവൂരിൽ മദ്യലഹരിയിലെത്തിയ മകൻ അറുപത്തിയഞ്ചുകാരനായ പിതാവിനെ ക്രൂരമായി മർദ്ദിച്ചു. ചൗള നഗർ എടാട്ട് വീട്ടിൽ പാപ്പച്ചനെയാണ് മകൻ മാർട്ടിൻ ഫിലിപ്പ് മർദ്ദിച്ചത്. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. സംഭവശേഷം ഒളിവിൽ പോയ മാർട്ടിൻ ഫിലിപ്പിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യപിച്ചെത്തി നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. പാപ്പച്ചനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ വീട്ടുകാർ തന്നെയാണ് പകർത്തിയത്. ഇയാൾ വീട്ടുപകരണങ്ങളും തകർത്തിട്ടുണ്ട്.പൊലീസ് എത്തി ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും പാപ്പച്ചൻ വിസമ്മതിച്ചു. ഇയാളുടെ ദേഹത്ത് മുറിവേറ്റതിന്റെ പാടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ചൗള ന​ഗറിൽ വാടകയ്ക്കാണ് പാപ്പച്ചനും കുടുംബവും താമസിക്കുന്നത്. മുമ്പ് വാടകയ്ക്ക് താമസിച്ചിരുന്ന സ്ഥലങ്ങളിൽ സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് പറ‍ഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!