//
8 മിനിറ്റ് വായിച്ചു

തെരഞ്ഞെടുപ്പ് വീഴ്ച: എസ് രാജേന്ദ്രനെ പുറത്താക്കാന്‍ സിപിഐഎം

ദേവികുളം തെരഞ്ഞെടുപ്പ് വീഴ്ചയില്‍ എസ്.രാജേന്ദ്രനെതിരെ നടപടിക്ക് ശുപാര്‍ശ. ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ഇടുക്കി ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്തു. രണ്ടംഗ കമ്മിഷന്റെ അന്വേഷണത്തില്‍ രാജേന്ദ്രന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. അന്തിമതീരുമാനം സിപിഎം സംസ്ഥാന സമിതിക്ക് വിട്ടു.ബ്രാഞ്ച് തലം മുതല്‍ പ്രവര്‍ത്തകര്‍ എസ് രാജേന്ദ്രനെതിരെ പരാതി നല്‍കിയിരുന്നു. അടിമാലി, മറയൂര്‍, മൂന്നാര്‍, ഏരിയാ കമ്മിറ്റി അംഗങ്ങളും രാജേന്ദ്രനെതിരെ പരാതി ഉന്നയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പാര്‍ട്ടിയുടെ അന്വേഷണം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ രാജേന്ദ്രന്‍ ആത്മാർത്ഥത കാണിച്ചില്ല. പ്രചാരണത്തിൽ നിന്നും വിട്ടു നിന്നു. വോട്ട് ഭിന്നിപ്പിക്കാൻ ശ്രമം നടത്തിയെന്നുമാണ് അന്വേഷണ കമ്മിഷന്റെ കണ്ടെത്തൽ.ദേവികുളം സ്ഥാനാര്‍ത്ഥിയായി എ രാജയെ പാര്‍ട്ടി തെരഞ്ഞെടുത്തപ്പോള്‍ മുന്‍ എംഎല്‍എ പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ യോഗങ്ങള്‍ നടത്തുകയും വോട്ട് നല്‍കരുതെന്ന് ചിലരോട് പറഞ്ഞതായും ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. മൂന്നാറിലെ പ്രബല ജാതിയില്‍ സ്വാധീനമുള്ള എസ് രാജേന്ദ്രന്‍ ജാതീയമായ വേര്‍തിരിവുണ്ടാക്കി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും പരാതികളുയര്‍ന്നിരുന്നു.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!