/
9 മിനിറ്റ് വായിച്ചു

ഡൽഹിയിൽ 
10 ശതമാനംവരെ 
വൈദ്യുതി നിരക്കുയരും ; കേന്ദ്രത്തിന്റെ കെടുകാര്യസ്ഥതയെന്ന്‌ എഎപി

ന്യൂഡൽഹി
ഡൽഹിയിൽ വൈദ്യുതി നിരക്ക്‌ കുത്തനെ ഉയർത്താൻ റെഗുലേറ്ററി കമീഷൻ വിതരണ കമ്പനികൾക്ക്‌ (ഡിസ്‌കോമുകൾ) അനുമതി നൽകി. ഇതോടെ കമ്പനികൾക്ക്‌ പത്തുശതമാനംവരെ നിരക്കുയർത്താനുള്ള വഴി തെളിഞ്ഞു. ഡിസ്‌കോമുകളായ ബിഎസ്‌ഇഎസ്‌ യമുന, രാജധാനി, ടാറ്റയുടെ ടിപിഡിഡിഎൽ കമ്പനികളാണ്‌ ഡൽഹിയിലെ വൈദ്യുതി വിതരണ കമ്പനികൾ. രാജധാനി പത്തുശതമാനവും ബിഎസ്‌ഇഎസ്‌ യമുന കമ്പനിയിൽ ഏഴുശതമാനവും നിരക്കുയരും. ടിപിഡിഡിഎൽ പരിധിയിൽ രണ്ടുശതമാനവും നിരക്കുയരും. ഇതോടെ സബ്‌സിഡിയില്ലാത്തവരുടെ വൈദ്യുതി ബില്ലിൽ കുറഞ്ഞത്‌ എട്ടുശതമാനം തുക ഉയരുമെന്ന്‌ ഉറപ്പായി.

വർധനയ്‌ക്ക്‌ കാരണം കേന്ദ്രസർക്കാരിന്റെ പിടിപ്പുകേടാണെന്ന്‌ മന്ത്രി അതീഷി മർലെന പ്രതികരിച്ചു. രാജ്യത്താദ്യമായി കൃത്രിമ കൽക്കരി ക്ഷാമം ബിജെപി സർക്കാർ സൃഷ്‌ടിച്ചു. പത്തുമടങ്ങ്‌ ഉയർന്ന തുകയ്‌ക്ക്‌ കൽക്കരി ഇറക്കുമതി ചെയ്യാൻ കമ്പനികളെ നിർബന്ധിതരാക്കി. സൗജന്യമായി ലഭിക്കുന്ന 200 യൂണിറ്റ്‌ വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക്‌ നിരക്കുവർധനയുണ്ടാകില്ല. ഇരുനൂറ്‌ യൂണിറ്റിന്‌ മുകളിലുള്ളവർക്ക്‌ എട്ടുശതമാനം അധിക തുക നൽകേണ്ടിവരും–- മന്ത്രി പറഞ്ഞു.
അതേസമയം, കമ്പനികളും ഡൽഹി സർക്കാരും ഒത്തുചേർന്ന്‌ നിരക്കുവർധിപ്പിച്ച്‌ ജനങ്ങൾക്കുനേരെ ആക്രമണം നടത്തുകയാണെന്ന്‌ ബിജെപി നേതാവ്‌ ഹരീഷ്‌ ഖുറാന ആരോപിച്ചു. നിരക്കുവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ ചൊവ്വാഴ്‌ച മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്റെ വസതിയിലേക്ക്‌ ബിജെപി എംഎൽഎമാർ മാർച്ച്‌ നടത്തി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!