/
6 മിനിറ്റ് വായിച്ചു

എഞ്ചിനീയർമാർ ഫീൽഡിൽ പോയി റോഡിൻറെ അവസ്ഥ നേരിട്ട് പരിശോധിക്കണം; പൊതുമരാമത്ത് മന്ത്രി

റോഡുകളുടെ അവസ്ഥ; എഞ്ചിനീയേഴ്സിനെതിരെ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. എഞ്ചിനീയർമാർ ഫീൽഡിൽ പോയി റോഡിൻറെ അവസ്ഥ പരിശോധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. നിയമസഭാ മണ്ഡലങ്ങളിൽ നിരീക്ഷണ സംഘത്തെ നിയോഗിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നിർമ്മാണ പ്രവർത്തനങ്ങൾ നിർബന്ധിതമായി പൂർത്തിയാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ആവശ്യപ്പെട്ടു. അതേസമയം സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ എല്ലാ മാസവും പരിശോധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് എത്തി പരിശോധന നടത്തും. റോഡ് നിര്‍മാണത്തിന് വർക്കിംഗ് കലണ്ടര്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ ഓഫീസിൽ ഇരുന്ന് റിപ്പോർട്ട് എഴുതിയാൽ മതിയാവില്ല. വിവിധ റോഡ് നിർമാണ പദ്ധതികൾ നടക്കുന്ന ഇടങ്ങളിൽ നേരിട്ട് എത്തി വേണം റിപ്പോർട്ട് നൽകാൻ. ഇതിന്റെ ഫോട്ടോയും റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കണം. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ ടെണ്ടര്‍ നടപടികള്‍ നടത്തും. മഴമാറുന്നതോടെ ഒക്ടോബര്‍ മുതല്‍ അഞ്ചുമാസം അറ്റകുറ്റപണികള്‍ നടത്താവുന്ന രീതിയിലാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!