കണ്ണൂർ: തിരിച്ചുവന്ന പ്രവാസികൾക്കായി സംരംഭകത്വ വികസന പദ്ധതികൾ സർക്കാറുകൾ രൂപപ്പെടുത്തണമെന്നും അഭ്യസ്തവിദ്യർക്കായി ഡിജിറ്റൽ തൊഴിൽ പദ്ധതി ആവിഷ്കരിക്കണമെന്നും പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ ആവശ്യപ്പെട്ടു. പ്രവാസ ലോകത്തു നിന്ന്തിരിച്ചു വരുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ് അവരിൽ ഭൂരിഭാഗവും രോഗബാധിതരും ജീവിക്കാൻ നിവൃത്തിയില്ലാത്തവരും തൊഴിൽ രഹിതരുമാണ്, അവർക്ക് ആവശ്യമായ പദ്ധതികളാണ് സർക്കാരുകൾ നടപ്പിലാക്കേണ്ടത്. നാടിന്റെ സാമ്പത്തിക ശ്രേണിയിൽ ഏറെ പങ്കു വഹിച്ചവരാണ് പ്രവാസികൾ അവരെ കാണാതെ പോകുന്നതും അവരുടെ പ്രശ്നങ്ങളിൽ ഇടപെടാതെ പോകുന്നതും കേന്ദ്ര കേരള സർക്കാറുകൾ അവരോട് കാട്ടുന്ന തികഞ്ഞ അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി ലീഗ് ജില്ലനേതൃസംഗമം സൈകതം – 2 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് സി പി വി അബ്ദുള്ള അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഇമ്പിച്ചി മമ്മു ഹാജി പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. ട്രഷറർ കാപ്പിൽ മുഹമ്മദ് ഭാഷ ക്യാമ്പ് റിപ്പോർട്ടിംഗ് നടത്തി. ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളായ ഇബ്രാഹിം മുണ്ടേരി, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, ബി.കെ .അഹമ്മദ്, പ്രവാസി ജില്ലാ ഭാരവാഹികളായ പി എം മുഹമ്മദ് കുഞ്ഞി ഹാജി, കാദർ മുണ്ടേരി, നജീബ് മുട്ടം , കെ പി ഇസ്മയിൽ ഹാജി , എം.മൊയ്തീൻ ഹാജി, ഇ. കെ. ജലാലുദ്ദീൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി യുപി അബ്ദുറഹിമാൻ സ്വാഗതം പറഞ്ഞു.