/
6 മിനിറ്റ് വായിച്ചു

ഇ.പി. ജയരാജൻ എൽ.ഡി.എഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കും

ഇ.പി. ജയരാജൻ എൽ.ഡി.എഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കും. സി.പി.എം നേതൃത്വത്തെ സന്നദ്ധത അറിയിച്ചതായാണ്​ വിവരം. വെള്ളിയാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇ.പി. ജയരാജൻ പങ്കെടുക്കാനും സാധ്യതയില്ല. സാമ്പത്തിക ആരോപണം ഉയർന്നതിന് പിന്നാലെയാണ് നീക്കം. എന്നാൽ ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇ.പി. ജയരാജൻ പദവികൾ ഒഴിയാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്.

എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായി വന്നതിന് ശേഷമാണ് ഇ.പി. ജയരാജൻ പാർട്ടിയുടെ പ്രധാനപ്പെട്ട പരിപാടികളിൽ നിന്നും കമ്മിറ്റികളിൽ നിന്നുമൊക്കെ മാറി നിൽക്കുന്ന ഒരു സമീപനം സ്വീകരിച്ചുതുടങ്ങിയത്. അതിന്‍റെ പ്രധാനപ്പെട്ട കാരണം, തന്നെക്കാൾ വളരെ ജൂനിയറായ ഒരാളെ സംസ്ഥാന സെക്രട്ടറി ആക്കുകയും പോളിറ്റ് ബ്യൂറോ അംഗമാക്കുകയും ചെയ്തതിലുള്ള അതൃപ്തിയാണ്. എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി ആയതിനുശേഷം ആ നിലയിൽ സഹകരിക്കാൻ ഇ.പി. ജയരാജൻ തയാറായിരുന്നില്ല. മുഖ്യമന്ത്രി ചില അനുനയ നീക്കങ്ങൾ നടത്തിയെങ്കിലും അത് ഫലവത്തായില്ല. എൽ.ഡി.എഫ് യോഗം ഉള്ളപ്പോൾ മാത്രമാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് വരുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!